2009, ജനുവരി 19, തിങ്കളാഴ്‌ച

എന്‍റെ ദുബായ് അനുഭവങ്ങള്‍ - മറ്റു അനുഭവങ്ങള്‍ ഇല്ലാത്തതിന്നു ഞാനെന്തു ചെയ്യാനാണ്.



ഇതെന്‍റെ ഇപ്പോഴത്തെ അന്നം.
വളരെ കുറച്ചു പേര്‍ക്കെ ഇങ്ങിനെ ഒരു ജോലിയുടെ ഭാഗമാകുവാന്‍ കഴിയുകയുള്ളൂ എന്നെനിക്കറിയാം - അതിനാല്‍ ഞാന്‍ സംത്ര്പ്തനാണ്. ദൈവത്തിനു നന്ദി
________________________________________________________________



കുലച്ചു നില്‍ക്കുന്ന ഈത്തപ്പന കുറച്ചു കഴിഞ്ഞാല്‍ കയ്യില്‍ കിട്ടും -
അതുവരെ ഇവന്‍ ഇവിടെ നില്‍ക്കട്ടെ .

എന്തോ പുതിയ പണി നടക്കുന്നുണ്ട്, ഒന്നു പോയി നോക്കിയിട്ട് വരാം



പുതിയ സ്ഥലങ്ങളിലേക്ക് മാറ്റി നടുവാനുള്ള ജോലിയിലാണ് - നിലവിലുള്ള വേരുകള്‍ മുറിച്ചു മാറ്റും. കരുത്തുള്ളവ പുതുതായി വരും.






ഒരു ഫോട്ടോയെടുത്തപ്പോള്‍ അവന് നല്ല സന്തോഷമായി- ഒരാള്‍ക്ക്‌ സന്തോഷം വരുന്നതിനു പല വഴികളില്‍ ഒന്ന്‍.







ഒരു മോഡലിന്‍റെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോകള്‍ - എന്‍റെ മോഡല്‍ ഇവളാണ്- ഈ ഈത്തപ്പനകള്‍



പച്ചക്കറി വളര്‍ത്തുന്ന കൂടുകളാണ്. മലയാളത്തില്‍ ഗ്രീന്‍ ഹൌസ് എന്ന് പറയും

















മാനും മയിലുമെല്ലാം കാഴ്ചക്കാണ്. ഇടയ്ക്ക് മാനിറച്ചി കിട്ടുമെന്ന ഗുണവും.










ദുബായിയില്‍ ഇതിനേക്കാള്‍ നല്ല വണ്ടികളില്ലാഞ്ഞിട്ടല്ല. എനിക്കിവന്‍ എന്‍റെ പൊന്നിന്‍ കുടം.

ഈ കിഴങ്ങുകളെയും മൃഗങ്ങളെയും സംരക്ഷിച്ചു - ഭക്ഷിച്ചു ജീവിക്കുന്ന കാട്ടിപ്പരുത്തിയില്‍ നിന്നും വന്ന മറ്റൊരു കാട്ടാളന്‍
___________________________
--------കഥ ഇവിടെ അവസാനിക്കുന്നില്ല. (സഹിപ്പിക്കുമെന്നര്‍ത്ഥം)

10 അഭിപ്രായങ്ങൾ:

  1. ഇങ്ങനത്തെ കാഴ്ചകള്‍ ആദ്യമായാണ് കാണുന്നത്, നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ദുബായിലെ കാര്‍ഷിക രീതികള്‍ അറിയാന്‍ വളരെ താല്പര്യമുണ്ട്. റഷീദിനു അവിടെ കൃഷിയിടം ഉണ്ടോ? എവിടെ നിന്നാണു പനകള്‍ കൊണ്ടു വരുന്നത്? എന്താണു വളമായി ചേര്‍ക്കുന്നത്? വേറെ എന്തെല്ലാമാണു കൃഷി ചെയ്യുന്നത്? ജലസേചന രീതികള്‍ എന്തൊക്കെയാണ്? എല്ലാം വിശദമായി ചിത്രങ്ങള്‍ സഹിതം എഴുതുമല്ലോ. ഇങ്ങനെ ഒരു ബ്ലോഗ് മലയാളത്തില്‍ ആദ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  3. :)വേറിട്ട ഒരു ജോലി..
    അനുഭവങ്ങളും എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്,
    ചിത്രങ്ങളും, വിവരണവും..

    മറുപടിഇല്ലാതാക്കൂ
  5. പോരട്ടേ എല്ലാ അനുഭവങ്ങളും ഒന്നൊന്നായി. ആ മരുഭൂമിയില്‍ ജോലി ചെയ്യുന്ന ആളാണെങ്കിലും എനിക്കിതൊന്നും കാണാന്‍ പലപ്പോഴും സാധിക്കാറില്ല.

    മറുപടിഇല്ലാതാക്കൂ
  6. ആടിനെ നോക്കുന്ന ആളുടെ Car കൊള്ളാമല്ലോ !

    മറുപടിഇല്ലാതാക്കൂ
  7. ഇതു ഞാന്‍ പ്രതീക്ഷിച്ചില്ല കേട്ടൊ...I salute you Rashikka

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട്,
    ചിത്രങ്ങളും, വിവരണവും..

    മറുപടിഇല്ലാതാക്കൂ
  9. ഹ ഹ ഹ നിങ്ങള്‍ പിന്നേം വന്നോ ഈത്തപ്പഴകഥയുമായി. കഴിഞ്ഞ തവണ ഈത്തപ്പഴം തരാം തരാം എന്നു പറഞ്ഞ് എന്നെയും, പകലനേയും സുല്ലിനെയും പിന്നെ മറ്റു പലരേയും പറ്റിച്ചതാ.. എവിടെ? ഒരെണ്ണം പോലും കിട്ടീല :)
    ഇത്തവണ എതായാലും ഈ ബൂലോക ഫാര്‍മറെ വെറുതെ വിടണില്ല:) ബറ്റാലിയന്‍ ആയി തന്നെ വരണുണ്ട് ജാഗ്രതൈ:)

    മറുപടിഇല്ലാതാക്കൂ
  10. ഇപ്പോഴാ കണ്ടത് കാട്ടിപ്പരുത്തി ഇക്കാ..സൂപ്പര്‍ബ് ട്ടോ.സത്യായിട്ടും ഭാഗ്യം വേണം ഇമ്മാതിരി പണി കിട്ടാന്‍.വേക്കന്‍സി വല്ലതും ഉണ്ടോ ഇക്കാ.ഉണ്ടേല്‍ തരപ്പെടുത്ത് ട്ടോ.ഡിസൈനിങ് വിട്ട് ഞാനും വരാം.മനസ്സിനു സുഖമുള്ള പണി തന്നെ.

    മറുപടിഇല്ലാതാക്കൂ